ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായതിനെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആരോഗ്യവകുപ്പ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മുരുകനേയും കൊണ്ട് ആംബുലന്‍സ് എത്തിയ എല്ലാ ആശുപത്രികളിലും നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘമോ ആരോഗ്യവകുപ്പ് അധികൃതരോ തയാറായിട്ടില്ല.
വിശദമായി പഠിച്ചശേഷം റിപ്പോര്‍ട്ടിനെ കുറിച്ച് അറിയിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് സംഘം ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും.