മുന്‍ പ്രഥമ വനിതയ്ക്കെതിരെ അറസ്റ്റ് വാറണ്ടുമായി സൗത്ത് ആഫ്രിക്ക


ഹരാരെ: സിംബാബ്വെ മുന്‍ പ്രഥമ വനിത ഗ്രേസ് മുഗാബെയ്ക്കെതിരെ അറസ്റ്റ് വാറണ്ടുമായി സൗത്ത് ആഫ്രിക്ക. 2017 ല്‍ മോഡലായ ഗബ്രിയേല എങ്കല്‍സിനെ ആക്രമിച്ചതിനാണ് നടപടി. ജോഹന്നാസ് ബര്‍ഗ്ഗില്‍വച്ച്‌ മോഡല്‍ ഗ്രസിന്റെ മകനെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഗബ്രിയേലയെ എലെക്‌ട്രിക്കല്‍ കേബിള്‍ ഉപയോഗിച്ച്‌ ആക്രമിച്ചത്. അന്ന് ആ കേസില്‍ കോടതി മുഗംബേയ്ക്ക് അനുകൂലമായ വിധിയാണ് പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്തത് ഗബ്രിയേല നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോഴത്തെ വിധി. ഇന്റര്‍പോള്‍ വഴി അറസ്റ്റ് ചെയ്യാനാണ് നീക്കം.




Sharing is Caring