ജമ്മു കശ്മീരിനെ ഇനിമുതല്‍ രാഷ്ട്രപതി നിയന്ത്രിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഇനിമുതല്‍ രാഷ്ട്രപതി നിയന്ത്രണത്തിലാകും . 1996ന് ശേഷം ആദ്യമായിട്ടാണ് കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് . ഡിസംബര്‍ മാസത്തോടുകൂടി ഗവര്‍ണറുടെ ഭരണത്തിന്റെ കാലാവധി തീരും . അതേസമയം കാശ്മീരിലെ രാഷ്ട്രപതി, ഗവര്‍ണര്‍ ഭരണം അവസാനിപ്പിക്കണമെന്നും പൊതു തെരഞ്ഞെടുപ്പ് നടത്തി സര്‍ക്കാരിന് ഭരിക്കാന്‍ അവസരമൊരുക്കണമെന്നും മുന്‍ മുഖ്യമന്ത്രിയും ദേശീയ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.

പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍ വലിച്ചതോടെയാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ജൂണിലാണ് ബിജെപി പിഡിപിക്കുള്ള പിന്തുണ പിന്‍ വലിച്ചത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ മാസം നിയമസഭ പിരിച്ച്‌ വിട്ടിരുന്നു. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് നിയമസഭ പിരിച്ചുവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *