മുന്‍ എംഎല്‍എ എ.​എം.​പ​ര​മ​ന്‍ അ​ന്ത​രി​ച്ചു


തൃ​ശൂ​ര്‍: മു​ന്‍ എം​എ​ല്‍​എ​യും സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​യും മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വു​മാ​യ എ.​എം.​പ​ര​മ​ന്‍ (93) അ​ന്ത​രി​ച്ചു. പൂ​ങ്കു​ന്നം കു​ട്ട​ന്‍​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് 3.30ന് ​മൂ​ന്നി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​കവാടത്തില്‍ നടക്കും. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ മൃ​ത​ദേ​ഹം സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വയ്ക്കും.


തൃ​ശൂ​രി​ലെ ക​മ്യൂ​ണി​സ്റ്റ് ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ വ​ള​രെ വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തെ നേ​രി​ട്ടു സം​ഘ​ട​ന​യെ ന​യി​ക്കാ​ന്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ന്ന നേ​താ​വാ​ണ് പ​ര​മ​ന്‍. 1926-ല്‍ ​ഐ​നി​വ​ള​പ്പി​ല്‍ മാ​ധ​വ​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച ​പ​ര​മ​ന്‍ പ​തി​ന്നാ​ലാം വ​യ​സി​ല്‍ സീ​താ​റാം മി​ല്ലി​ലെ ജോലിക്കിടെയാണ് സംഘടന പ്രവര്‍ത്തനം തുടങ്ങിയത്. അ​ന്ന് മി​ല്ലി​ല്‍ 16 അ​ണ​യ്ക്കു പ​ണി​യെ​ടു​ത്താ​ല്‍ 14 അ​ണ​യേ കൂ​ലി കി​ട്ടൂ. ഈ ​ചൂ​ഷ​ണ​ത്തി​നെ​തി​രെ സീ​താ​റാം ടെ​ക്സ്റ്റൈല്‍​സ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ എ​ന്ന സം​ഘ​ട​നയ്​ക്ക് രൂ​പം ന​ല്‍​കി.


അ​ന്നു തു​ട​ങ്ങി​ ആ​ശ​യ​ങ്ങ​ളും നി​ര്‍​ദേശ​ങ്ങ​ളു​മാ​യി ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ അ​ല​ട്ടു​ന്ന 93 -ാം വ​യ​സി​ലും അ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ള്‍​ക്കുവേ​ണ്ടി ശ​ബ്ദ​മു​യ​ര്‍​ത്തി പ്ര​വ​ര്‍​ത്തി​ച്ചു. സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്ന​തി​നും നാ​ലുവ​ര്‍​ഷം മു​ന്പ് രാജ്യദ്രോഹക്കുറ്റം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യി. പി​ന്നെ​യും പ​ല​വ​ട്ടം അ​റ​സ്റ്റ് ചെ​യ്തും ലോ​ക്ക​പ്പി​ലി​ട്ടും നി​ശ​ബ്ദ​നാ​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ചെ​ങ്കി​ലും വീ​ര്യം ഒ​ട്ടും ചോ​ര്‍​ന്നി​ല്ല.

1945 മു​ത​ല്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ മു​ഴു​വ​ന്‍സ​മ​യ പ്ര​വ​ര്‍​ത്ത​ക​നാ​യി. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം, എ​ഐടിയുസി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, വ​ര്‍ക്കിംഗ് ക​മ്മി​റ്റി അം​ഗം, എ​ഐ​ടി​യു​സി തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം മൂ​ന്ന് പ​തി​റ്റാ​ണ്ട് തൃ​ശൂ​ര്‍ മു​നിസി​പ്പ​ല്‍ കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. 1987 മു​ത​ല്‍ നാ​ലുവ​ര്‍​ഷം ഒ​ല്ലൂരില്‍ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു.

രാ​ജ​ഗോ​പാ​ല്‍ മി​ല്‍, വ​ന​ജ മി​ല്‍, ല​ക്ഷ്മി മി​ല്‍, അ​ള​ഗ​പ്പ ടെ​ക്സ്റ്റൈ​ല്‍​സ്, നാ​ട്ടി​ക കോ​ട്ട​ണ്‍ മി​ല്‍, ഓ​ട്ടു​ക​ന്പ​നി തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ തു​ട​ങ്ങി ഒ​ട്ടേ​റെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​വാ​യി​രു​ന്നു. പാ​ര്‍​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ലും അം​ഗ​മാ​യി​രു​ന്നു. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ ഷോപ്പ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍, ഓ​ട്-​മ​ണ്‍​പാ​ത്ര വ്യ​വ​സാ​യം, ത​ഴ​പ്പാ​യ നെ​യ്ത്ത് പ്ലാന്‍റേ​ഷ​ന്‍ തു​ട​ങ്ങി​യ യൂ​ണി​യ​നു​ക​ളു​ടേ​യും അ​മ​ര​ത്തു​ണ്ടാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ 28ന് ​എ​ഐ​ടി​യു​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ കു​ട്ട​ന്‍​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തി പ​ര​മ​നെ ആ​ദ​രി​ച്ചി​രു​ന്നു.



Sharing is Caring