മുന്‍മന്ത്രി ജയലക്ഷ്മിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ


സുല്‍ത്താന്‍ ബത്തേരി: മുന്‍മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ് ആവശ്യമുന്നയിച്ചത്. ജയലക്ഷ്മയുടെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് വിജയന്‍ ചെറുകര ആവശ്യപ്പെട്ടത്. ആശിക്കും പദ്ധതിയിലും ലോണ്‍ എഴുതിത്തള്ളിയതിലുമൊക്കെ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയൊക്കെ ആയിട്ടും ജയലക്ഷ്മിക്കെതിരേ നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും വിജയന്‍ പറഞ്ഞു.




Sharing is Caring