മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 35.48 ശതമാനം സംയോജിത വരുമാന വളര്‍ച്ച


137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കേതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ചയാണ് കൈവരിച്ചത്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനവോടെയാണ്.

രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 35.48 ശതമാനം വര്‍ധനയോടെ 2,113.78 കോടി രൂപയായി. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 269.37 കോടി രൂപയുടെ അറ്റാദായത്തോടെ 41,873.15 കോടി രൂപയിലെത്തി. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനയാണ് കൈവരിച്ചിരിക്കുന്നത്.


സ്റ്റന്‍ഡ് എലോണ്‍ കണക്കുകളനുസരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ വായ്പ വിതരണം 12,741.80 കോടി രൂപയായി ഉയര്‍ന്നു. ഇത് 2024 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 11.34 ശതമാനം വര്‍ധിച്ചു. അറ്റാദായം മുന്‍ വര്‍ഷത്തിലെ ഇതേ പാദത്തിലെ 90.90 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 118.02 ശതമാനം വളര്‍ച്ച നേടി 198.17 കോടി രൂപയായി ഉയര്‍ന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കൈകാര്യം ചെയ്യുന്ന ആസ്തി 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ നിന്നും 35.46 ശതമാനം വളര്‍ച്ചയോടെ ഈ പാദത്തില്‍ 27,043.35 കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ വരുമാനം മുന്‍ വര്‍ഷത്തിലെ ഇതേ പാദത്തിലെ വരുമാനത്തേക്കാള്‍ 46.44 ശതമാനം വര്‍ധനവോടെ 1,347.76 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ വരുമാനം 920.37 കോടി രൂപയായിരുന്നു.


2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ പ്രകടനം എപ്പോഴും ലഭ്യമായ ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങളിലൂടെ സാമ്പത്തിക ശാക്തീകരണം നടത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. തങ്ങളുടെ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികള്‍ അതൊരു വിപുലീകരണത്തിന



Sharing is Caring