കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലര്‍ച്ചെ നാലു മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. വാഹനം പൂര്‍ണമായി കത്തി നശിച്ചു. മധുരയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടസമയത്ത് ബസില്‍ 45 യാത്രക്കാര്‍ ഉണ്ടായിരുന്നു.
ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിന് പിന്നാലെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പൊട്ടുകയും തീ പടരുകയുമായിരുന്നു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.














