മുട്ടില്‍ വനംകൊള്ള: പ്രതികളുടെ ആവശ്യം തള്ളി; അന്വേഷണത്തിന് സ്റ്റേ ഇല്ല

വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം വയനാട് മുട്ടിലിലെ ഈട്ടിമരം കോള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം തുടങ്ങി.

റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന് വിവരം ശേഖരിച്ചു തുടങ്ങി. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല.

ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ തന്നെ ഉന്നയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *