മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്


വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് പ്രഭാസ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുൻപ് പ്രളയ കാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.




Sharing is Caring