മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിയ നിലയില്‍; കേസെടുത്തു

കണ്ണൂര്‍ മമ്ബറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്ബറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ ഭാഗം ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന് സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജനസമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്‌എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സിപിഎം ആരോപിച്ചത്.

നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്‌ലക്‌സ് നശിപ്പിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു. എല്‍ഡിഎഫ് വിജയം സുനിശ്ചിതമായപ്പോള്‍ യുഡിഎഫും ബിജെപിയും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എംവി ജയരാജന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *