മുകേഷിനെ ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രിയുടെ ശാസന

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ക്കരുടെ ചോദ്യത്തിന് ആക്രോശിച്ച നടനും എംഎല്‍എയുമായ മുകേഷിനെതിരെ മുഖ്യമന്ത്രി. മുകേഷിനെ ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതായാണ് റിപ്പോര്‍ട്ട്.

നടന്‍ ദിലീപിന്റെ വിഷയത്തില്‍ മുകേഷ് അന്വേഷണത്തില്‍ ഇടപെട്ടതായും പൊലീസുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുകേഷ് എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ട് താക്കീത് ചെയ്തത്.

നടി ആക്രമണത്തിനിരയായ സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ നടന്‍ മുകേഷ് മാധ്യമ പ്രവര്‍ത്തകരോടു മോശമായി പെരുമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് മുകേഷിനെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും വ്യാപകമായി തിരിഞ്ഞത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുകേഷിനെ ഫോണില്‍ ബന്ധപ്പെട്ടത്. വിശദാംശങ്ങള്‍ ചോദിച്ച്‌ അറിഞ്ഞ പിണറായി മുകേഷിനെ താക്കീത് ചെയ്തതായാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *