മുംബൈ കെട്ടിടാപകടം: മരണം 17 ആയി

മുംബൈയിലെ സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 17 ആയി. ചൊവ്വാഴ്ച രാവിലെ 10.40 ഓടെയാണ് അപകടമുണ്ടായത്.

മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാല്‍പതോളം ആളുകള്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സംശയിക്കുന്നതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ പേരെ കണ്ടെത്തിയത്. 19 പേരെ ഇന്നലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇന്നലെ മരിച്ചവരില്‍ ഏഴഉ സ്ത്രീകളും രണ്ട് കുട്ടികളുമായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നവീകരണ പ്രവൃത്തി നടന്നുവരുന്നതിനിടെയാണ് തകര്‍ന്നു വീണത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *