മുംബൈയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബാരിക്കേഡിലിടിച്ച്‌ പതിനേഴ്‌പേര്‍ മരിച്ചു


മുംബൈ: പുനെ-സതാര ഹൈവേയില്‍ നിന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബാരിക്കേഡിലിടിച്ച്‌ പതിനേഴ്‌പേര്‍
മരിച്ചു. ഹൈവേക്ക് സമീപം ഖണ്ഡാലയ്ക്കടുത്താണ് അപകടം നടന്നത്. ഖണ്ഡാല തുരങ്കത്തിനു സമീപത്തുവെച്ച്‌ ട്രക്കിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.


കര്‍ണാടക സ്വദേശികളായ നിര്‍മ്മാണത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനേഴ്‌പേര്‍ മരിച്ച അപകടത്തില്‍ നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Sharing is Caring