മുംബൈയില്‍ തീപ്പിടുത്തം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്


മുംബൈയില്‍ ഒരു ചേരിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. കണ്ടിവാലി ഈസ്റ്റിലെ ദാമു നഗര്‍ ചേരിയിലാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചക്ക് 12.30ഒാടെയായിരുന്നു സംഭവം. അഗ്നിശമന സേനകള്‍ തീ അണക്കാന്‍ ശ്രമം തുടരുകയാണ്.




Sharing is Caring