മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു


ജാര്‍ഖണ്ഡ് : വ്യാഴാഴ്ച മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കോബ്ര (commando battalion for resolute action)കമാന്‍ഡോ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്.


209 കോബ്ര കമാന്‍ഡോകളും ജാര്‍ഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ കനത്ത വെടിവെപ്പു നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡ് മേഖലയിലെ സരയ്‌കെല ജില്ലയില്‍ ഇന്ന് രാവിലെയോടെയായിരുന്നു ഏറ്റുമുട്ടല്‍.




Sharing is Caring