മാരി 2 ഡിസംബര്‍ 21 പ്രദര്‍ശനത്തിന് എത്തും


ബാലാജി മോഹന്‍ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന മാരി 2 ഡിസംബര്‍ 21 പ്രദര്‍ശനത്തിന് എത്തും. മലയാളത്തിന്‍റെ സ്വന്തം താരം ടോവിനോ തോമസ് ചിത്രത്തില്‍ വില്ലന്‍ ആയി എത്തുന്നുണ്ട്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. മാരി 2 വില്‍ ടോവിനോയെ കൂടാതെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ അഭിനയിക്കുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.


സായ് പല്ലവി, വരലക്ഷ്മി ശരത്കുമാര്‍ , വിദ്യ പ്രദീപ്, കൃഷ്ണ, ടൊവിനോ എന്നിവരാണ് ചത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഓം പ്രകാശ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.




Sharing is Caring