മാന്ദാമംഗലം പള്ളി സംഘര്‍ഷം; ഓര്‍ത്തഡോക്സ് -യാക്കോബായ സഭയുമായി കലക്ടര്‍ ചര്‍ച്ച നടത്തും


തൃശൂര്‍: മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിലുണ്ടായ ഓര്‍ത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 12 മണിക്ക് കലക്ടറേറ്റിലാണ് യോഗം.


ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരണമെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ ആവശ്യപ്പെട്ടു. അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പള്ളിത്തര്‍ക്കത്തിലിടപ്പെട്ടത്.


മാന്ദാമംഗലം പള്ളി സംഘര്‍ഷത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.



Sharing is Caring