ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വം: ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

പി​റ​വം: രാ​മ​മം​ഗ​ല​ത്ത് ഒ​റ്റ​മു​റി വീ​ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യു​ടെ​യും നാ​ലു മ​ക്ക​ളു​ടേ​യും ദേ​ഹ​ത്തേ​ക്ക് ജ​നാ​ല​യി​ലൂ​ടെ ആ​സി​ഡ് ഒ​ഴി​ച്ചു പൊ​ള്ള​ലേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റെ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​മം​ഗ​ലം നെ​യ്ത്തു​ശാ​ല​പ്പ​ടി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ട്ട​മ​ല​യി​ല്‍ സ്മി​ത (40), മ​ക്ക​ളാ​യ നെ​വി​ന്‍ (14), സ്മി​ജ (13), സി​മ്ന (12), സി​മ്നു (നാ​ല്) എ​ന്നി​വ​രെ​യാ​ണ് ആ​ഡി​സ് ഒ​ഴി​ച്ച്‌ പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത്.

ഇ​തി​ല്‍ സി​മ്ന​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും കാ​ര്യ​മാ​യ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ക​ണ്ണി​ന് കാ​ഴ്ച​യ്ക്കു ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ല്‍ ഇ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ഇ​എ​സ്‌ഐ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ്യാഴാഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് സ്മി​ത പ​റ​ഞ്ഞു. ഇ​വി​ടെ ഒ​റ്റ​മു​റി​യു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് അ​ഞ്ചം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ജ​ന​ല​ഴി​യി​ട​യി​ലൂ​ടെ റെ​നി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. വെ​ള്ളം ഒ​ഴി​ച്ച​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ട് ശ​രീ​രം പൊ​ള്ളു​ന്ന​താ​യി തോ​ന്നി​യ​പ്പോ​ഴാ​ണ് ആ​സി​ഡാ​ണ​ന്ന് മ​ന​സി​ലാ​യ​ത്. ജ​ന​ലി​ന്‍റെ അ​ടു​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സി​മ്ന​യു​ടെ ശ​രീ​ര​ത്തി​ലേ​ക്കാ​ണ് കൂ​ടു​ത​ലും ആ​സി​ഡ് വീ​ണ​ത്.

ഭ​ര്‍​ത്താ​വു​മാ​യി സ്വ​ര​ച്ചേ​ര്‍​ച്ച​യി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ലു മ​ക്ക​ളു​മാ​യി സ്മി​ത ഒ​റ്റ​യ്ക്കാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ മു​ന്നി​ല്‍ ക​ണ്ട് സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളും​ വ്യ​ക്തി​ക​ളും ചേ​ര്‍​ന്ന് ഇ​വ​ര്‍​ക്കാ​യി സ്ഥ​ലം വാ​ങ്ങി വീ​ട് നി​ര്‍​മി​ച്ച്‌ ന​ല്‍​കാന്‍ നടപടി തുടങ്ങിയിരുന്നു. പി​റ​വ​ത്തി​ന​ടു​ത്ത് ഓ​ണ​ക്കൂ​റി​ല്‍ നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *