മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പ്രസ്ക്ലബില്‍ കയറി ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി പ്രതികരിച്ചത്.


മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുംമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.




Sharing is Caring