മാണിക്കെതിരെ തുടരന്വേഷണം സത്യം കണ്ടെത്താന്‍: വിജിലന്‍സ് സത്യവാങ്മൂലം


ബാര്‍കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടെന്നും തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് തുടരന്വേഷണം നടത്തുന്നതെന്ന് വിജിലന്‍സ് വ്യക്തമാക്കി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട കെ.എം.മാണി സമര്‍പ്പിച്ച ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കാനായി ഹൈക്കോടതി അടുത്തമാസം ആറിലേക്കു മാറ്റി.
തുടരന്വേഷണം സത്യം കണ്ടെത്താനാണെന്നാണു വിജിലന്‍സിന്റെ നിലപാട്. മാത്രമല്ല തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അനുമതിയുമുണ്ട്. കേസില്‍ തുടരന്വേഷണമാകാമെന്ന് വിജിലന്‍സിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്.




Sharing is Caring