മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച്‌ അമിത് ഷാ

മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. ഓരോ വോട്ടും നിര്‍ണ്ണായകമാണെന്ന് മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുള്ള ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു.

കൂടാതെ, മഹാരാഷ്ട്രയിലെ സഹോദരങ്ങള്‍ ശക്തമായ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.ഛത്രപതി ശിവജി മഹാരാജിന്റെ സ്വരാജ് സ്വപ്നം സാക്ഷാത്കരിക്കുന്ന പാവപ്പെട്ടവരുടെ ക്ഷേമത്തിനും വികസനത്തിനും ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ നിങ്ങളുടെ ഓരോ വോട്ടും നിര്‍ണ്ണായകമാണെന്ന് അമിത് ഷാ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *