ന്യൂഡല്‍ഹി : മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി. 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയില്‍ ഉള്ളത്. മനോഹര്‍ലാല്‍ ഘട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് നിലവില്‍ ഹരിയാന ഭരിക്കുന്നത്.
288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ചയാണ് ബിജെപിയും ശിവസേനയും ലക്ഷ്യം വയ്ക്കുന്നത്. കര്‍ണ്ണാടക നിയമസഭയിലെ 15 സീറ്റുകളിലും ഉത്തര്‍പ്രദേശ് നിയമസഭയിലെ 11 സീറ്റുകളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്.

എന്‍സിപി നേതാവ് സുപ്രിയ സുലെ ബാരാമതിയില്‍ വോട്ട് രേഖപ്പെടുത്തി. സുപ്രിയയുടെ അടുത്ത ബന്ധുവും എന്‍സിപി നേതാവുമായ അജിത് പവാറാണ് ബാരാമതിയില്‍ മത്സരിക്കുന്നത്. ഹരിയാനയില്‍ പി.സി.സി അധ്യക്ഷ കുമാരി സെല്‍ജ, യശോദാ പബ്ലിക് സ്കൂളുകളിലെ 103-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഒളിമ്ബിക്സ് മെഡല്‍ ജേതാവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ യോഗേശ്വര്‍ ദത്ത് സോണിപത്തില്‍ വോട്ട് രേഖപ്പെടുത്തി













