മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി 14 മരണം


മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 14 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലേക്ക് കാല്‍നടയായി പോകുകയായിരുന്നു തൊഴിലാളികള്‍. ക്ഷീണം കാരണം ട്രാക്കില്‍ ഉറങ്ങുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.




Sharing is Caring