മഹാരാഷ്ട്രയില്‍ വാഹനാപകടം ; അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു, 29 പേര്‍ക്ക് പരുക്ക്


മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മിഷപ് റോഡിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ ജില്ലയിലാണ് അപകടം നടന്നത്. പൂനെ- ബാംഗ്ലൂര്‍ ദേശീയപാതയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചരിച്ചിരുന്ന വാഹനത്തില്‍ ഒരു അഞ്ജാത വാഹനം ഇടിച്ചത്.


സംഭവം നടന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിതായും, പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു കൂടുതല്‍ അന്വേഷണം നടക്കുകയാണ്.




Sharing is Caring