മഹാരാഷ്ട്രയില്‍ ഡപ്യൂട്ടി കലക്ടറെ എംഎല്‍എ മര്‍ദിച്ചു


മഹാരാഷ്ട്രയില്‍ ഡപ്യൂട്ടി കലക്ടറെ എന്‍സിപിയുടെ എംഎല്‍എ മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്ത്. കര്‍ജട് എംഎല്‍എ സുരേഷ് ലാഡാണ് വിവാദത്തില്‍പ്പെട്ടത്. റായിഗഢ് ഡപ്യൂട്ടി കലക്ടര്‍ അഭയ് കല്‍ഗുദ്കറിനെയാണ് സുരേഷ് ലാഡ് അടിച്ചത്.
ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ വലിക്കുന്നതിനായി കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം നല്‍കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. പൈപ്പ്ലൈന്‍ വലിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയില്‍ സുരേഷ് ലാഡിന്റെ വസ്തുവുമുണ്ട്.
എന്നാല്‍ എന്തിനാണ് ഇയാള്‍ ഡപ്യൂട്ടി കലക്ടറെ അടിച്ചതെന്നു വ്യക്തമല്ല. എംഎല്‍എയ്ക്കെതിരെ ഇദ്ദേഹം പരാതി നല്‍കിയിട്ടുമില്ല. അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ഡെപ്യൂട്ടി കലക്ടറിനെ താന്‍ മര്‍ദിച്ചിട്ടില്ല എന്നാണ് എംഎല്‍എയുടെ വാദം.




Sharing is Caring