മലിനീകരണം തടയാൻ മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച്‌ സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായി;സുപ്രീം കോടതി

മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച്‌ സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായിയെന്ന് സുപ്രീം കോടതി അറിയിക്കുകയുണ്ടായി. ദില്ലിയിലെ മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം ഉയര്‍ന്നിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളില്‍ തീയിടുന്നത് മൂലം ദില്ലിയില്‍ വായുമലിനീകരണം ഉയരുന്നതിനേക്കുറിച്ച്‌ ചീഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഈ നിരീക്ഷണം.

അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടല്‍ മാത്രമല്ല ദില്ലിയിലെ വായു മലിനീകരണത്തിന് കാരണമെന്നായിരുന്നു വിദഗ്ധര്‍ പറയുകയുണ്ടായി. മനോഹരങ്ങളായ കാറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, അത് നമ്മുക്ക് ചെയ്യാനാവില്ല. നമ്മുക്ക് സൈക്കിള്‍ ഉപയോഗിക്കാം മോട്ടോര്‍ ബൈക്കല്ല എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. അയല്‍ സംസ്ഥാനങ്ങളിലെ തീയിടല്‍ മാത്രമല്ല വായുമലിനീകരണത്തിന് കാരണമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.

വായുമലിനീകരണം കുറക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയെ അറിയിക്കുകയുണ്ടായി. ആരും മലിനീകരണം നിമിത്തം അസുഖബാധിതരാവരുതെന്നും അങ്ങനെ വന്നാല്‍ ഉത്തരവാദിത്തപ്പെട്ടവരേക്കൊണ്ട് മറുപടി പറയിക്കുമെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *