മലയാളി സംവിധായകനെതിരെ നടി രംഗത്ത്,തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു


ഒരു പ്രശസ്ത മലയാള സംവിധായകൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി നടിയുടെ വെളിപ്പെടുത്തൽ.പ്രശസ്ത നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.


തമി‍ഴിലും ചിത്രങ്ങൾ ചെയ്തിട്ടുളള സംവിധായകന്‍റെ ആവശ്യത്തിന് വ‍ഴങ്ങാത്തപ്പോൾ പല രീതിയിൽ പ്രതികാരം ചെയ്തിരുന്നുവെെന്നും നടി പറയുന്നു.ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് നടി വെട്ടിത്തുറന്ന് പ്രതികരിച്ചത്.


സിനിമാ സെറ്റിൽ പരസ്യമായി ചീത്ത വിളിച്ചും അഭിനയിച്ച രംഗങ്ങൾ വീണ്ടും വീണ്ടും അഭിനയിപ്പിച്ചുമാണ് സംവിധായകൻ പ്രതികാരം തീർത്തത്.25 തവണ വരെയൊക്കെ റീടേക്ക് എടുപ്പിച്ചിട്ടുണ്ടെന്നും നടി ആരോപിക്കുന്നു.

സിനിമയുടെ കാര്യം സംസാരിക്കാൻ സംവിധായകൻ അയച്ച ആൾ അഡ്ജസ്റ്റ്മെന്‍റുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.ഇയാളെ താൻ ഫ്ലാറ്റിൽ നിന്ന് പുറത്താക്കിയതും പ്രതികാരത്തിന് കാരണമായി.

സിനിമാ ലോകത്ത് സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുവെന്ന വെളിപ്പെടുത്തലുമായി നിരവധി നടിമാർ രംഗത്തെത്തുകയാണ്.രാധിക ആപ്തെയും ചാർമ്മി‍ളയുമൊക്കെ ഇത്തരം ആരോപണങ്ങലുമായി രംഗത്തു വന്നിരുന്നു.



Sharing is Caring