മലപ്പുറം നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേടിന്റെ കൂടുതൽ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അങ്കണവാടി കെട്ടിടത്തിൽ ചേർത്തിരിക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയെയും സമീപിക്കുമെന്നും, വ്യാപക തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.മുഹമ്മദ് അയ്മൻ, നസീർ റഹീമ എന്നിവരെയാണ് അംഗനവാടി കെട്ടിടത്തിൽ ചേർത്തിരിക്കുന്നത്.
18 വയസ്സ് തികയാത്ത ആളുകളെ തിരിച്ചറിയൽ രേഖയിൽ കൃത്രിമം കാണിച്ച് സിപിഐഎം വോട്ടർപട്ടികയിൽ ചേർത്തു എന്നാണ് യുഡിഎഫ് ആരോപണം. ഇവയുടെ തെളിവുകൾ അടക്കം ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി. വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തിയെന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.














