മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം


ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റായ ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വന്‍ തീപിടുത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ഇല്ല. ടോര്‍ച്ച് ടവറിന്റെ ഒമ്പതാം നിലയില്‍ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.


86 നിലകളുള്ള കെട്ടിടത്തിന്റെ 40 നിലകള്‍ കത്തി നശിച്ചതായാണ് വിവരം. ടോര്‍ച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലേയും താമസക്കാരെ പൊലീസ് മാറ്റിപാര്‍പ്പിച്ചു. പ്രദേശം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. 2015-ലും ടോര്‍ച്ച് ടവറില്‍ സമാനമായ തീപിടുത്തം ഉണ്ടായിരുന്നു.




Sharing is Caring