മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: നീതി തേടി സിബിയുടെ കുടുംബം സമരത്തില്‍


മുക്കം: കോടഞ്ചേരിയില്‍ അയല്‍വാസിയുടെയും സംഘത്തിന്‍റെയും മര്‍ദ്ധനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിക്കുകയും കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടമം എന്നാവശ്യപ്പെട്ട് അക്രമത്തിനിരയായ കുടുംബം കോടഞ്ചേരി പോലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാര സമരമാരംഭിച്ചു. പ്രതികള്‍ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയില്‍പ്പെട്ടവരായതിനാല്‍ പൊലീസ് അവരെ സംരക്ഷികുകയാണെന്നാണ് ആരോപണം. കഴിഞ്ഞ മാസം 28ന് രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസിയില്‍ നിന്നും പരിക്കേറ്റത്‌.




Sharing is Caring