മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു


പട്ടാമ്പി: മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു.പട്ടാമ്പി നേര്‍ച്ചയുടെ എക്സിബിഷന്‍ ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹ്റ(34)യാണ് മരിക്കുകയും മൂന്ന് കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഓങ്ങല്ലൂര്‍ മുനക്കാട്ടുത്തൊടി വീട്ടില്‍ ഫഹദ്(14), സല്‍മാന്‍ ഫാരിസ്(12), നാജില(13) എന്നിവര്‍ക്കാണ് പരിക്കറ്റേത്. ഇവരെ പട്ടാമ്ബിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


അപകടത്തില്‍ മരിച്ച സുഹ്റയുടെ നെഞ്ചിലൂടെ ബൈക്ക് കയറിയിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന ആള്‍ താഴേക്ക് വീഴുകയും, ബൈക്ക് നിയന്ത്രണം വിട്ട് ട്രാക്കിലൂടെ കറങ്ങി മുകളിലെ കാണികള്‍ക്കിടയിലേക്ക് കയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സുഹ്റയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.




Sharing is Caring