മരട് ഫ്ലാറ്റ്: സുപ്രീം കോടതി വിധിയെ അനുകൂലിച്ച്‌ വി.എസ് അച്ചുതാനന്ദന്‍


കൊച്ചി : തീരദേശ സംരക്ഷണ നിയമം ലംഘിച്ച്‌ കൊച്ചി മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച്‌ ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.


ഫ്ലാറ്റ് നിര്‍മ്മാതാക്കളെ കരിമ്ബട്ടികയില്‍പെടുത്തണമെന്നും അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring