മമതയുടെ അനന്തരവന്‍ തൃണമൂല്‍ ജനറല്‍ സെക്രട്ടറി


നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ അഴിച്ചുപണി. ലോക്‌സഭാ എംപിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാവും.


കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. യോഗത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പര്‍ത്താ ചാറ്റര്‍ജിയാണ് പാര്‍ട്ടി തീരുമാനം സംബന്ധിച്ച് പ്രതികരിച്ചത്. പാര്‍ട്ടി വനിതാ വിഭാഗം മേധാവിയായി എംപി കഖോലി ഖോഷിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

online news portal

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിക്കാനും ഒരുങ്ങുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പര്‍ത്താ ചാറ്റര്‍ജിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വരാനിരിക്കുന്ന നിയമ സഭാതിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങിലും അടുത്തവര്‍ഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലും മത്സരിക്കാനാണ് പദ്ധതിയിടുന്നത്. മുന്ന് വര്‍ഷങ്ങള്‍ക്ക് അപ്പുറം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിന് പുറത്തും ശക്തി തെളിയിക്കാനാണ് തീരുമാനമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.



Sharing is Caring