മനസു പറയുന്നത് കേള്‍ക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മോദിക്കെതിരേ പരിഹാസമുയര്‍ത്തിയത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറാകാത്ത മോദിയെ രാഹുല്‍ വിമര്‍ശിച്ചു.
ബുധനാഴ്ച ചേര്‍ന്ന യോഗത്തിനിടെ ജനങ്ങള്‍ നോട്ട് റദ്ദാക്കലിനെതിരേ ശബ്ദമുയര്‍ത്തി. മോദിജി ചോദിക്കുന്നത് എന്താണ് അവരുടെ പ്രശ്‌നമെന്നാണ്. മോദിജി, നിങ്ങള്‍ മനസു പറയുന്നത്(മന്‍ കി ബാത്) കേള്‍ക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കൂ. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കു നേരിട്ട പ്രശ്‌നങ്ങള്‍ അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും രാഹുല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എഴുതിതള്ളാന്‍ പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് അധികാരം ലഭിക്കേണ്ട കാര്യമില്ലെന്നും അല്ലാതെതന്നെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.













