മന്ത്രി ജലീലിനെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്ത മൂന്ന് യുവ നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഖുറാന്‍ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ജലീല്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത മൂന്ന് യുവനേതാക്കള്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ട് സെയ്ദാലി കയ്പ്പാടി, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്ബലം, എ.ബി.വി.പി പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറിയും കേന്ദ്ര യുവജനമന്ത്രാലയത്തിന്റെ ദേശീയ യൂത്ത് വളണ്ടിയറുമായ ടി.പി അഖില്‍ ദേവ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

യുവനേതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സമരങ്ങളില്‍ പങ്കെടുത്ത നേതാക്കളും അണികളും ക്വാന്റീനില്‍ പ്രവേശിക്കേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഇവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസുകാരും ഇപ്പോള്‍ ഇതുമൂലം പ്രതിസന്ധിയിലാണ്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇരു സംഘടനകളുടെ നേതാക്കളും തങ്ങളുടെ അണികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ല.

കോവിഡിന്റെ സാഹചര്യത്തില്‍ കൂട്ടം കൂടിയുള്ള സമരങ്ങള്‍ നിരോധിച്ച്‌ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇത് ലംഘിച്ചാണ് സംസ്ഥാനത്ത് സമരങ്ങള്‍ അരങ്ങേറിയത്. മന്ത്രി കെ.ടി ജലീലിന് യു.എ.ഇ കോണ്‍സുലേറ്റ് വഴി ലഭിച്ച ഖുറാനുകളില്‍സ്വര്‍ണം ഒളിപ്പിച്ചു കടത്തിയെന്ന ആരോപണം മുസ്ലിം ലീഗ് ഉയര്‍ത്തിയിരുന്നു.ഇതിനു പിന്നാലെയാണ് മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *