മദ്യനയ അഴിമതി കേസ് :മനീഷ് സിസോദിയയെ ഇഡി ഇന്ന് കോടതിയില്‍ ഹാജരാക്കും


ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും.


തീഹാര്‍ ജയിലില്‍ തുടര്‍ച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.


അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. സിബിഐ കേസില്‍ ഇന്ന് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ ഇ ഡിയുടെ അറസ്റ്റ് നടപടി.
മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡല്‍ഹി എക്‌സൈസ് നയമാണ് വിവാദമായത്.



Sharing is Caring