കോഴിക്കോട് ഫ്‌ളാറ്റിൽ നിന്ന് വീണ് വനിത ഡോക്ടർ മരിച്ചു


കോഴിക്കോട്: ഫ്‌ളാറ്റിൽ നിന്ന് വീണ് ഡോക്ടർ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്.പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


കോഴിക്കോട് വെള്ളയിലുള്ള ഫ്‌ളാറ്റിൽ നിന്നാണ് വീണുമരിച്ചത്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.




Sharing is Caring