മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധി ചരിത്രപ്രധാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍


ബാറുടമകളുടെ ഹര്‍ജി തള്ളി സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധി ചരിത്രപ്രധാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. നാടിനെ സ്‌നേഹിക്കുന്ന ജനതാല്‍പര്യം അംഗീകരിക്കുന്ന എല്ലാവര്‍ക്കും വിധിയില്‍ സന്തോഷമുണ്ടാവുമെന്നും സുധീരന്‍ വ്യക്തമാക്കി. വളരെ ശ്രദ്ധാപൂര്‍വമാണ് സര്‍ക്കാര്‍ ഈ കേസ് കൈകാര്യം ചെയ്തത്. ഇക്കാര്യം പ്രശംസനീയമാണ്, ഗുണപരമായ ഒട്ടേറെ മാറ്റങ്ങളാണ് പുതിയ നയത്തിലൂടെ ലഭിച്ചത്, ഇക്കാലയളവില്‍ മദ്യഉപഭോഗം തന്നെ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.




Sharing is Caring