മദീന ബസ് ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ ഏഴ് പേരും റിയാദ് ലുലു ജീവനക്കാര്‍

റിയാദ്: ഈ മാസം 17 ന് രാത്രി മദീനയിലുണ്ടായ ബസ് ദുരന്തത്തില്‍ ഉള്‍പെട്ട ഒമ്ബത് ഇന്ത്യാക്കാരില്‍ ഏഴുപേരും ലുലു ഹൈപര്‍മാര്‍ക്കറ്റി​െന്‍റ റിയാദ് മുറബ്ബ ശാഖയിലെ ജീവനക്കാര്‍. 39 പേര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച്‌ കത്തിയതിനെ തുടര്‍ന്ന് 37 പേരും വെന്തു മരിച്ചിരുന്നു. അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പെട്ടുവെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ഞായറാഴ്ചയണ്.

വെന്തുമരിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാത്തത് കൊണ്ടാണ് മരണം സംബന്ധിച്ച്‌ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടാവാന്‍ വൈകുന്നത്. റിയാദില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട ബസില്‍ യാത്രക്കാരായിരുന്ന തങ്ങളുടെ ഒമ്ബത് പൗരന്മാരെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗദി അധികൃതരെ അറിയിച്ചിരുന്നു. ആ പട്ടിക പുറത്തുവിട്ട പശ്ചാത്തലത്തില്‍ ഏഴുപേര്‍ ലുലു ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞതായി ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

ബിഹാര്‍ മുസാഫര്‍പൂരിലെ ബാരുരാജ് മഹ്മദ സ്വദേശി അഷ്റഫ് ആലം, പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് സ്വദേശി മുഹമ്മദ് മുഖ്താര്‍ അലി ഗാസി, ഉത്തര്‍പ്രദേശുകാരായ ത്സാന്‍സി ദാദിയ പുര സ്വദേശി ഫിറോസ് അലി, ബാര്‍ലി ചാന്ദ് സ്വദേശി അഫ്താബ് അലി, നൗഷാദ് അലി, സീഷാന്‍ ഖാന്‍, അസംഖഢ് സ്വദേശി ബിലാല്‍ എന്നിവരാണ് ദുരന്തത്തില്‍ പെട്ട ലുലു ജീവനക്കാര്‍. കാണാതായ മറ്റ് രണ്ട് ഇന്ത്യാക്കാര്‍, ജമ്മുകാശ്മീര്‍ സ്വദേശി ഗുല്‍ഫറാസ് അഹമ്മദ്, ഉത്തര്‍പ്രദേശ് സ്വദേശി നൗഷാദ് അഹമ്മദ് എന്നിവരാണ്.
റിയാദില്‍ നിന്ന് മദീന വഴി മക്കയിലേക്ക് പുറപ്പെട്ട ബസില്‍ മൊത്തം 39 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 36 പേര്‍ വെന്തുമരിച്ചു. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

മഹാരാഷ്ട്ര സ്വദേശികളായ മാതിന്‍ ഗുലാം വാലി, ഭാര്യ സിബ നിസാം ബീഗം ദമ്ബതികള്‍ രക്ഷപ്പെട്ടവരില്‍ പെടും. ഇവര്‍ പൊള്ളലേറ്റ് മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. റിയാദിലെ ഒരു സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴില്‍ പുറപ്പെട്ട ഇവര്‍ മദീനയിലെത്തി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചതായിരുന്നു. വൈകീട്ട്് 7.30 ഒാടെ മദീനയില്‍ നിന്ന് 170 കിലോമീറ്ററകലെ ഹിജ്റ റോഡിലാണ് ദാരുണമായ അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടച്ച ബസില്‍ തീയാളിപ്പടര്‍ന്ന് തല്‍സമയം 35 യാത്രക്കാര്‍ വെന്തു മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *