ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച് ശിവസേന. രാവിലെ സഭ ചേര്‍ന്നപ്പോള്‍ ശിവസേന അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് വിഷയം അവതരിപ്പിച്ചത്. നേരത്തെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും ശിവസേന അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പട്ട് മുദ്രാവാക്യം മുഴക്കിയിരുന്നു.
2014-ല്‍ അധികാരത്തില്‍ വരാന്‍ ബിജെപി ഉന്നയിച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാമക്ഷേത്ര നിര്‍മാണം. എന്നാല്‍ അവര്‍ നാലര വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും ചെയ്തില്ലെന്ന് ശിവസേന അംഗം അരവിന്ദ് സാവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.













