മകള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍


മകള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍ ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് രഞ്ജുഭവനില്‍ രാജന്റെ ഭാര്യ റെഞ്ചു (24 )നെയാണ് കായംകുളം സി.ഐ കെ സദനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നുവയസുകാരിയായ ഇവരുടെ മകള്‍ ദേവികയാണ് കഴിഞ്ഞദിവസം വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്.


സംഭവത്തെ തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതിനെ തുടര്‍ന്നാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്.




Sharing is Caring