മകളോടുള്ള പ്രണയം തെളിയിക്കാന്‍ ആത്മഹത്യ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ടത് പിതാവ്, യുവാവ്​ സ്വയം വെടിയുതിര്‍ത്തു

ഭോപ്പാല്‍: പ്രണയം തെളിയിക്കാന്‍ കാമുകിയുടെ വീട്ടുമുറ്റത്തുവെച്ച്‌​ സ്വയം വെടിയുതിര്‍ത്ത ബി.ജെ.പി നേതാവ്​ ഗുരുതരാവസ്ഥയില്‍. ഭോപ്പാല്‍ അരിയ മണ്ഡലിലെ ഭാരതീയ ജനതാ യുവ മോര്‍ച്ച വൈസ്​ ​പ്രസിഡന്‍റായ അതുല്‍ ലോഖാണ്ഡെയാണ്​ പ്രണയനിയുടെ വീട്ടില്‍ വെച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. തലക്കു വെടിയേറ്റ അതുലി​ന്​ മസ്​തിഷ്​ക മരണം സംഭവിച്ചതായും വ​െന്‍റിലേറ്ററി​​െന്‍റ സഹായത്തോടെയാണ്​ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതുലി​​െന്‍റ കാമുകിയുടെ പിതാവ്​ ത​​െന്‍റ മകളോടുള്ള പ്രണയം യഥാര്‍ത്ഥമാണെങ്കില്‍ ആത്മഹത്യ ചെയ്യാമോയെന്ന്​ വെല്ലുവിളിച്ചിരുന്നതായി നേരത്തെ ഫേസ്​ബുക്കില്‍ കുറിച്ചിരുന്നു. പ്രണയിക്കുന്ന പെണ്‍കുട്ടിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും താന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതി​ന്​ ആരും അവളെ കുറ്റപ്പെടുത്തരുതെന്നും അതുല്‍ എഴുതിയിരുന്നു.
കഴിഞ്ഞ 13 വര്‍ഷങ്ങളായി ഇവര്‍ പ്രണയിത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുമായി വീട്ടുകാര്‍ ബന്ധുക്കളെ എതിര്‍ക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന്​ പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ്​ മറ്റൊരിടത്തേക്ക്​ മാറ്റിപാര്‍പ്പിച്ചിരിക്കയാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *