മംഗളൂരു ഓട്ടോ സ്ഫോടനക്കേസില്‍ പരിക്കേറ്റത് പ്രതി ഷാരിക്കിന്


മംഗളൂരു ഓട്ടോ സ്ഫോടനക്കേസില്‍ പരിക്കേറ്റത് പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.


രാവിലെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ എത്തിയ ഷാരിക്കിന്റെ പെങ്ങള്‍, ഇളയമ്മ എന്നിവരാണ് ഇയാളെ തിരിച്ചറിഞ്ഞത്. പൊള്ളലേറ്റ് മുഖത്ത് വ്യത്യാസം വന്നതിനെ തുടര്‍ന്നാണ് പൊലീസ് ബന്ധുക്കളെ എത്തിച്ച്‌ തിരിച്ചറിയല്‍ നടത്തിയത് .


ഐഎസ്‌എസ് ബന്ധത്തെ തുടര്‍ന്ന് ഷിമോഗ പൊലീസ് സെപ്റ്റംബറില്‍ ഇയാള്‍ക്കെതിരെ യുഎപിഎ കേസ് എടുത്തിരുന്നു . ഇയാളുടെ കൂട്ട് പ്രതികളായ രണ്ട് പേര്‍ ജയിലുണ്ട് .മൂവരും ചേര്‍ന്ന് ശിവമോഗ തുംഗഭദ്ര നദിക്കരയില്‍ പരീക്ഷണ സ്ഫോടനം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു . പൊലീസിനെ വെട്ടിച്ച്‌ കടന്ന ഷാരീക്ക് മൈസൂരില്‍ വ്യാജ പേരില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു . കൊച്ചി , കോയമ്ബത്തൂര്‍ ഉള്‍പ്പടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഷാരിക്ക് പോയതായി പൊലീസ് കണ്ടെത്തി .പൊലീസ് സംഘം കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് പോയിട്ടുണ്ട് .



Sharing is Caring