മംഗളൂരു: സ്വാതന്ത്രദിനത്തില്‍ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധനക്കിറങ്ങിയ പൊലിസ് പിടികൂടിയത് വ്യാജ അന്വേഷണ സംഘത്തെ. മംഗളൂരുവില്‍ നടത്തിയ പരിശോധനയിലാണ് മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘത്തെ പൊലിസ് വലയിലായിക്കിയത്.
അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരിലാണിവര്‍ തട്ടിപ്പിനിറങ്ങിയത്. ഹോട്ടലില്‍ മുറി എടുത്തതും ഇതേ പേരിലായിരുന്നു. ഇതേപേരില്‍ ബോര്‍ഡ് വെച്ച് ഉപയോഗിച്ച വാഹനവും പൊലിസ് പിടിച്ചെടുത്തു.
എന്നാല്‍ എന്താണ് സംഘത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്നോ ഏതുതരം തട്ടിപ്പുകളാണ് നടത്തിയതെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും പൊലിസ് പുറത്തുവിട്ടില്ല.














