ഭവാനിപുരില്‍ മമതയെ നേരിടാന്‍ പ്രിയങ്ക ടിബര്‍വാള്‍?

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ പ്രിയങ്ക ടിബര്‍വാളിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം നടന്ന നിയമമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ത്രിണമൂല്‍ സ്ഥാനാര്‍ഥിയോട് 58,257 വോട്ടുകള്‍ക്ക് പ്രിയങ്ക പരാജയപ്പെട്ടു.

2014ല്‍ ബിജെപിയില്‍ ചേര്‍ന്ന പ്രിയങ്കയെ 2020ല്‍ യുവമോര്‍ച്ച ബംഗാള്‍ ഘടകത്തിന്റെ ഉപാധ്യക്ഷയായി നിയമിച്ചിരുന്നു. മുന്‍പ് ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *