ന്യൂഡല്‍ഹി:ഭര്‍തൃപിതാവ് ക്രൂരമായി ബലാത്സഘം ചെയ്തെന്ന് യുവതിയുടെ പരാതി. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍തൃപിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൗനാനുവാദത്തോടെയായിരുന്നു പീഡനം എന്നാണ് യുവതി ആരോപിക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴായിരുന്നു ബലാത്സംഘത്തിന് ഇരയായത്. എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഭീഷണിപ്പെടുത്തി ബലാത്സംഘത്തിന് ഇരയാക്കുകയായിരുന്നു. സംഭവം ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. ഇതോടെ കഴിഞ്ഞമാസം വീണ്ടും ബലാത്സംഘത്തിന് ചെയ്യാന്‍ ശ്രമമുണ്ടായി. എന്നാല്‍ യുവതി സമര്‍ത്ഥമായി രക്ഷപ്പെട്ടു. ഇതും ഭര്‍ത്താവിനെ അറിയിച്ചു. പക്ഷേ, കേട്ടതായിപ്പോലും നടിച്ചില്ല. മാത്രമല്ല ഇല്ലാക്കഥകള്‍ പറയുന്നു എന്നുപറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ഇനിയും ഭര്‍തൃവീട്ടില്‍ നില്‍ക്കുന്നത് ജീവന് ഭീഷണിയാണെന്ന് വ്യക്തമായതോടെ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ന്നാണ് പരാതി നല്‍കിയത്.

കഴിഞ്ഞവര്‍ഷമായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. ആദ്യബന്ധം ഉപേക്ഷിക്കാന്‍ ഇടയായ കാരണമുള്‍പ്പെടെ അന്വേഷിക്കുമെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.













