ഡെലിവറി സ്റ്റാഫുകള്‍ക്ക് കോവിഡ് ആരോഗ്യ ഇന്‍ഷുറന്‍സുമായി ഇ – കൊമേഴ്‌സ് കമ്ബനികള്‍


മുംബൈ: കോവിഡ് സമൂഹവ്യാപനത്തിന്റെ സ്ഥിതിയില്‍ എത്തിയതോടെ ജീവനക്കാരുടെ സുരക്ഷയുടെ ഭാഗമായി കോവിഡ് ഇന്‍ഷുറന്‍സുമായി ഇ – കൊമേഴ്‌സ് കമ്ബനികള്‍. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, എന്നീ കമ്ബനികളാണ് തങ്ങളുടെ ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്.


50000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് ജീവനക്കാര്‍ക്കായി കമ്ബനികള്‍ ഏറ്റെടുത്തിരിക്കുന്നത്.
പേ റോളില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2500 രൂപയാണ് പ്രീമിയം തുക.


ഫ്‌ളിപ്കാര്‍ട്ട് 1.2 ലക്ഷം പേര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിരിക്കുന്നത്. ആമസോണിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ 14 ദിവസം ശമ്ബളത്തോടെ അവധി ലഭിക്കും ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. സമ്ബര്‍ക്കത്തിലൂടെ നിരവധി പേരാണ് ദിനംപ്രതി രോഗികളാകുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് ഇ – കൊമേഴ്‌സ് കമ്ബനികളുടെ തീരുമാനം.



Sharing is Caring