ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും


സാമ്ബത്തിക സംവരണത്തിനായുള്ള ഭരണഘടനാഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുന്നോക്ക ജാതികളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസ്സായിരുന്നു. മൂന്നിനെതിരെ 323 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.


സംവരണത്തിലൂടെ എല്ലാവര്‍ക്കും തുല്യ അവസരം നല്കാന്‍ ഉള്ള ശ്രമമാണ് ബില്ലെന്നായിരുന്നു ലോക്‌സഭയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ഭരണ ഭേദഗതി ആയതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ബില്‍ പാസാകൂ. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ രാജ്യസഭയിലും ബില്‍ പാസാകും.അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം ബില്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ശിവസേനയും ഇന്നലെ ലോക്‌സഭയില്‍ ആരോപിച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് മൂന്നിനെതിരെ 323 വോട്ടുകള്‍ക്കാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായത്. തൃണമൂല്‍, ടിആര്‍എസ്, എല്‍ജെപി, ബിജെഡി, എന്‍സിപി, ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിന്റെ ഉള്ളടക്കത്തെ അനുകൂലിക്കുന്നുവെങ്കിലും ബില്‍ സമഗ്രമാക്കാന്‍ ജെപിസിക്ക് വിടണമെന്ന് കോണ്‍ഗ്രസും, സിപിഐഎമ്മും ആവശ്യപ്പെട്ടു.




Sharing is Caring