ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും


ദില്ലി: ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2002 2006 കാലഘട്ടത്തില്‍ ഗുജറാത്തില്‍ ഉണ്ടായ 22 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കവി ജാവേദ് അക്തര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബിജി വര്‍ഗീസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് മാരായ എല്‍ നാഗേശ്വര്‍ റാവു, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് പരിഗണിക്കുന്നത്.




Sharing is Caring