ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പ് വ്യക്തിസ്വാതന്ത്ര്യം; താന്‍ മാംസാഹാരിയെന്ന് വെങ്കയ്യ നായിഡു


അറവു നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് തുടരവെ താന്‍ ഒരു മാംസാഹാരിയാണെന്ന് തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വെങ്കയ്യ നായിഡു. തലക്ക് വെളിവില്ലാത്ത ചിലര്‍ രാജ്യത്തുള്ളവരെയെല്ലാം സസ്യഭുക്കുകളാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞു പരത്തുന്നുണ്ട്. എന്നാല്‍ അവനവന്‍ തന്നെയാണ് എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
‘ബി.ജെ.പി എല്ലാവരെയും സസ്യഭുക്കുകളാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചിലരുടെ വാദം. ഇത്തരത്തില്‍ ടി.വി ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ എന്റെ പത്രസുഹൃത്തുക്കളോട് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഹൈദരാബാദ് ബി.ജെ.പിയുടെ തലവനായിരുന്ന ഞാന്‍ മാംസഭുക്കാണ്. ഇപ്പോഴും താന്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെയാണ’്- വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.




Sharing is Caring